---
title: "ചമ്പാട് അരയാക്കൂ ലിൽ നടന്ന വാഹന പരിശോധനക്കിടെ 10 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസിൻ്റെ പിടിയിൽ ; അറസ്റ്റിലായത് പാനൂരിൻ്റെ കിഴക്കൻ മേഖലയിൽ മദ്യമെത്തിക്കുന്ന സംഘത്തിലെ പ്രധാനി"
english_title: "Middle-aged exciseman caught with 10 liters of Mahi liquor during vehicle inspection at Champat Arayakool"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/109820/Middle-aged exciseman caught with 10 liters of Mahi liquor during vehicle inspection at Champat Arayakool"
published_at: "2023-04-19T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643fc93eb2122_IMG-20230419-WA0063.jpg"
keywords: []
---

# ചമ്പാട് അരയാക്കൂ ലിൽ നടന്ന വാഹന പരിശോധനക്കിടെ 10 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസിൻ്റെ പിടിയിൽ ; അറസ്റ്റിലായത് പാനൂരിൻ്റെ കിഴക്കൻ മേഖലയിൽ മദ്യമെത്തിക്കുന്ന സംഘത്തിലെ പ്രധാനി

> **Lead Summary:** പാനൂർ :ചമ്പാട് അരയാക്കൂ ലിൽ നടന്ന വാഹന പരിശോധനക്കിടെ 10 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസിൻ്റെ പിടിയിൽ

## Article Content

പാനൂർ :ചമ്പാട് അരയാക്കൂ ലിൽ നടന്ന വാഹന പരിശോധനക്കിടെ 10 ലിറ്റർ മാഹി മദ്യവുമായി മധ്യവയസ്ക്കൻ എക്സൈസിൻ്റെ പിടിയിൽ

കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം പന്ന്യന്നൂർ അരയാക്കൂലിൽ നടത്തിയ പരിശോധനയിലാണ് 10 ലിറ്റർ മാഹി മദ്യവുമായി ചെറ്റക്കണ്ടി ആഞ്ഞോളി വീട്ടിൽ മോഹനൻ (54) പിടിയിലായത്.

കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് അസി.എക്സൈസ് ഇൻസ്പെക്ടർ കെ ജെ സന്തോഷും സംഘവും കെ.എസ് ആർ ടി സി ബസ്സിൽ നടത്തിയ പരിശോധക്കിടെയാണ് മാഹി മദ്യവുമായി ഇയാൾ പിടിയിലായത്. എക്സൈസ് കമ്മീഷണറുടെ സക്വാഡ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കല്ലിക്കണ്ടി, ചെറ്റക്കണ്ടി, വിളക്കോട്ടൂർ ഭാഗത്തെ മദ്യവിൽപന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്. മുൻ അബ്കാരി കേസ്സിലെ പ്രതിയാണ് ഇയാൾ. പ്രിവന്റീവ് ഓഫീസർമാരായപി.സി ഷാജി, കെ. അശോകൻ , സിവിൽ എക്സൈസ് ഓഫീസർമാരായ പി. റോഷിത്ത്, ഷാജി അളോക്കൻ, പി. ജലീഷ്, എ.എം ബിനീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/109820/Middle-aged exciseman caught with 10 liters of Mahi liquor during vehicle inspection at Champat Arayakool)